Kerala

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

Spread the love

വണ്ടിപ്പെരിയാറിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു. കേസിൽ കുറ്റവിമുക്തമാക്കപ്പെട്ട അർജുന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാർ ടൗണിൽ വച്ചായിരുന്നു സംഭവം. അർജുന്റെ പിതാവിൻ്റെ സഹോദരനാണ് ആക്രമിച്ചത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.