സ്വർണക്കടത്ത് പ്രതിയെ സംരക്ഷിക്കുന്നത് ബിജെപി; പ്രധാനമന്ത്രിയുടേയും അന്വേഷണ ഏജന്‍സികളുടേയും ഔദാര്യം മുഖ്യമന്ത്രിക്ക് വേണ്ട; കടുപ്പിച്ച് സിപിഐഎം
പ്രധാനമന്ത്രിയുടെ തൃശൂരിലെ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം. സ്വര്‍ണക്കടത്ത് കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര ഏജന്‍സികളാണെന്നും കേസിന്റെ പ്രധാന ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പധാനമന്ത്രി തൃശൂരില്‍ ന്രടത്തിയ പ്രസ്താവനയെയാണ് സി.പി.ഐ.എം രൂക്ഷമായി വിമര്‍ശിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര ഏജന്‍സികളാണ്. കേസ് അന്വേഷിക്കാന്‍ എന്തായിരുന്നു തടസം. ആളെപ്പറ്റിക്കാന്‍ പൈങ്കിളി കഥകളുമായി ഇറങ്ങുകയാണ് പ്രധാനമന്ത്രിയും ബി.ജെ.പിയുമെന്ന് സിപിഐഎം കുറ്റപ്പെടുത്തി.
അന്വേഷണം ആര്‍.എസ്.എസ്, ബി.ജെ.പി കേന്ദ്രങ്ങളിലേക്ക് നീണ്ടതോടെയാണ് കേസിലെ കഥാനായിക ആര്‍.എസ്.എസ് ക്യാമ്പിലെത്തിയതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടേയും അന്വേഷണ ഏജന്‍സികളുടേയും ഔദാര്യം മുഖ്യമന്ത്രിക്ക് ആവശ്യമില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്‍ ആഞ്ഞടിച്ചു.
വനിതാ സംവരണ നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഇതു വരെ കഴിഞ്ഞിട്ടില്ലെന്നും ജനങ്ങശള തെറ്റിദ്ധരിപ്പിക്കുകയാണെന്നും എ.കെ.ബാലന്‍ ആരോപിച്ചു.