Monday, January 27, 2025
Kerala

സാധാരണ ജനങ്ങൾ മോദിയുടെ ഉറപ്പിൽ വിശ്വാസമർപ്പിച്ചു; മോദിയുടെ ​ഗ്യാരന്റി വികസനത്തിന്റേതാണ്: കെ സുരേന്ദ്രൻ

Spread the love

തൃശൂരിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ഗൂഢാലോചന നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അവസാന നിമിഷം വരെ മാധ്യമപ്രവർത്തകരെ വേദിയിൽ പ്രവേശിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് അനുമതി നൽകിയില്ല.കേരളത്തിലെ എല്ലാ വിഭാഗം സ്ത്രീകളുടെയും പ്രാതിനിത്യം ഉറപ്പ് വരുത്താൻ ഇന്നലെ നടന്ന മഹിളാ സമ്മേളനത്തിന് കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

സാധാരണ ജനങ്ങൾ മോദിയുടെ ഉറപ്പിൽ വിശ്വാസമർപ്പിച്ചു. സിപിഎം പരിപാടികൾക്ക് സാധാരണയായി സഹകരണ ബാങ്കിൽ നിന്നും മറ്റുമൊക്കെ ജനങ്ങളെ നിർബന്ധിച്ച് കൊണ്ട് വരികയാണ് പതിവ്. എന്നാൽ അത്തരത്തിൽ ലോറിയിലും വണ്ടിയിലും വണ്ടിയിലും കൊണ്ടുവന്നവരല്ല കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിലുണ്ടായിരുന്നത്.

മോദിയുടെ ഓരോ വാചകത്തിനും സദസിൽ ആരവങ്ങൾ ഉയർന്നു. മോദിയുടെ ​ഗ്യാരന്റി രാഷ്‌ട്രീയമല്ല, മോദിയുടെ ഗ്യാരന്റി വികസനത്തിന്റേതാണ്. പ്രധാനമന്ത്രി ഒരു പ്രതിഷേധ സമരത്തിനല്ല ഇവിടെ വന്നത്. കേരളത്തിലെ സഹോദരിമാരെ കാണാനാണ്.

മോദിയുടെ ​ഗ്യാരന്റി വികസനത്തിന്റേതാണ്. പ്രധാനമന്ത്രി ഒരു പ്രതിഷേധ സമരത്തിനല്ല ഇവിടെ വന്നത്. മോദിയുടെ ​ഗ്യാരന്റി കേരളത്തിലെ ഓരോ വീടുകളിലുമെത്തിക്കും. അതിനായി എല്ലാ മണ്ഡലങ്ങളിലും വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രചരണയാത്ര സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.