സിറാജിന് വിക്കറ്റ് 6 വിക്കറ്റ്; ദക്ഷിണാഫ്രിക്കയെ 55 റൺസിലൊതുക്കി ഇന്ത്യ
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിലൊതുക്കി ഇന്ത്യ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 23.2 ഓവറിൽ 55 റൺസെടുത്തു പുറത്തായി. ആറു വിക്കറ്റു വീഴ്ത്തി തീക്കാറ്റായ മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞത്.
15 റൺസെടുത്ത കെയ്ൽ വെറെയ്നെയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. വെറെയ്നു പുറമേ ഡേവിഡ് ബെഡിങ്ഹാം മാത്രമാണു രണ്ടക്കം കടന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ താരം.
ജസ്പ്രീത് ബുമ്ര, മുകേഷ് കുമാർ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. സ്കോർ എട്ടു റൺസിൽ നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റു വീണത്. ഓപ്പണർമാരായ എയ്ഡൻ മാർക്റാം (രണ്ട്), ഡീൻ എൽഗാർ എന്നിവർ മടങ്ങി. ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ട്രിസ്റ്റൻ സ്റ്റബ്സിനെ ജസ്പ്രീത് ബുമ്ര വീഴ്ത്തി.
11 പന്തുകളിൽനിന്ന് മൂന്ന് റൺസാണ് സ്റ്റബ്സ് നേടിയത്. ടോണി ഡെ സോർസി (രണ്ട്), ഡേവിഡ് ബേഡിങ്ങാം (17 പന്തിൽ 12), കെയ്ൽ വെറെയ്ൻ (30 പന്തിൽ 15), മാർകോ ജാൻസൻ (പൂജ്യം) എന്നിവരെക്കൂടി പുറത്താക്കി മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചു.