അനധികൃത പടക്കനിര്‍മാണശാലയില്‍ ഉണങ്ങാനിട്ട വെടിമരുന്ന് പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്
കോട്ടയം കിടങ്ങൂരില്‍ വീടിനോട് ചേര്‍ന്നുള്ള അനധികൃത പടക്ക നിര്‍മാണ കേന്ദ്രത്തില്‍ പൊട്ടിത്തെറി. ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വെടിമരുന്ന്, ഉപ്പ്, തിരി മുതലയാവയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ജോലിക്കാരനായ ഒരാള്‍ക്ക് ഗുരുതര പൊള്ളലേറ്റു. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പിളാവ് സഹകരണബാങ്കിന് സമീപം കാരക്കാട്ട് മാത്യു ദേവസ്യയുടെ വീട്ടില്‍ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ പത്തരയോടെയാണ് സ്ഫോടനം ഉണ്ടായത്. ചേര്‍പ്പുങ്കല്‍ ചെമ്പിളാവില്‍ മാത്യു എന്നയാളുടെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണ കേന്ദ്രത്തിലായിരുന്നു അപകടം. ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വെടിമരുന്ന്, ഉപ്പ്, തിരി മുതലയാവയാണ് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.സ്ഫോടന ശബ്ദം 2 കിലോമീറ്റര്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
അപകടത്തില്‍ പടക്ക നിര്‍മ്മാണ കേന്ദ്രത്തിലെ ജീവനക്കാരന് ഐക്കര സ്വദേശി ജോജിയ്ക്ക് പൊള്ളലേറ്റു.ജോജിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടെ കാലങ്ങളായി പടക്കനിര്‍മാണം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പടക്ക നിര്‍മ്മാണ കേന്ദ്രത്തിന് അനുമതിയില്ല എന്നാണ് വിവരം. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.