Monday, January 13, 2025
Latest:
Kerala

മുഖ്യമന്ത്രിക്ക് ബോംബ് ഭീഷണി; കുഴിബോംബ് വയ്ക്കുമെന്ന് കത്ത്

Spread the love

മുഖ്യമന്ത്രി പിണറായി വിജയന്‍ ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലെത്തിയ കത്തില്‍ പഴയ കമ്മ്യൂണിസ്റ്റുകാരാണെന്നാണ് പരാമര്‍ശമുള്ളത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കും.

കുഴിബോംബ് വച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. ഇന്നലെയാണ് എഡിഎമ്മിന്റെ ഓഫീസില്‍ കത്ത് ലഭിച്ചത്. ഇന്ന് തൃക്കാക്കര പൊലീസിന് കത്ത് കൈമാറുകയായിരുന്നു. പിണറായി വിജയന്‍ ഭരണത്തെ നശിപ്പിച്ചുവെന്നും പഴയ കമ്മ്യൂണിസ്റ്റുകാരാണ് കത്ത് അയക്കുന്നതെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസിന്റെ യോഗം തൃക്കാക്കരയില്‍ നടക്കാനിരിക്കെയാണ് ഭീഷണി കത്ത് വന്നതെന്നിരിക്കെ പൊലീസ് സുരക്ഷ ശക്തമാക്കും.