National

ആക്രി വിറ്റ് കേന്ദ്ര സർക്കാർ സമ്പാദിച്ചത് 1163 കോടി രൂപ; നേടിയത് ചന്ദ്രയാൻ -3ന് ചെലവായതിൻ്റെ ഇരട്ടി തുക

Spread the love

ആക്രി വിറ്റ് കേന്ദ്ര സർക്കാർ സമ്പാദിച്ചത് 1163 കോടി രൂപ. പഴയ വാഹനങ്ങൾ, ഫയലുകൾ, കേടായ ഓഫീസ് ഉപകരണങ്ങൾ എന്നിവയൊക്കെ വിറ്റഴിച്ചതിൽ പെടും. ചന്ദ്രയാൻ -3യുടെ ചെലവിൻ്റെ ഇരട്ടിയാണ് ഇത്. ചന്ദ്രയാൻ്റെ ആകെ ചെലവ് 600 കോടി രൂപയായിരുന്നു.

2021 ഒക്ടോബർ മുതൽ ആക്രി വിറ്റാണ് കേന്ദ്ര സർക്കാരിൻ്റെ നേട്ടം. ഈ വർഷം ഒക്ടോബറിൽ മാത്രം 557 കോടി രൂപ ലഭിച്ചു. ആകെ 96 ലക്ഷം ഫയലുകൾ കേന്ദ്ര സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കം ചെയ്തു. ഇതിലൂടെ 355 ലക്ഷം സ്ക്വയർ ഫീറ്റ് സ്ഥലമാണ് ഒഴിഞ്ഞത്.

ഇക്കാലയളവിൽ ആക്രി വിറ്റ് റെയിൽവേ മന്ത്രാലയം 225 കോടി രൂപ നേടിയപ്പോൾ പ്രതിരോധ വകുപ്പ് 168 കോടി രൂപ സമ്പാദിച്ചു. പെട്രോളിയം വകുപ്പ് 56 കോടിയും കൽക്കരി വകുപ്പ് 34 കോടി രൂപയും ആക്രി വിറ്റ് നേടി. ഈ വർഷം, 24 ലക്ഷം ഫയലുകൾ നീക്കം ചെയ്തു. ഇ ഫയൽ സംവിധാനം നിലവിൽ വന്നതോടെയാണ് ഇത് സാധ്യമായത്.