Kerala

കേന്ദ്രത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല ജനുവരി 20ന്, 10 ലക്ഷത്തോളം പേർ പങ്കെടുക്കും; വി.കെ സനോജ്

Spread the love

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കേന്ദ്രത്തിനെതിരെ ജനുവരി 20ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്നും 10 ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ട്രെയിൻ യാത്രാ പ്രശ്നം, നിയമന നിരോധനം, കേന്ദ്രത്തിന്റെ കേരള വിരുദ്ധത തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് കേരളത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിൽ നിന്നുണ്ടാവുന്നതെന്നും കേരളത്തിന്റെ മുന്നോട്ടുപോക്കിന് കടുത്ത വിഘാതം ഇത് സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ സമര ചരിത്രത്തിലെ പുതിയ അധ്യായമായിരിക്കും ഈ ചങ്ങല. യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കാർഡ് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം വ്യാജന്മാരുടെ കൈയിലേക്ക് പോയി. രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ പ്രസിഡന്റാണ്.

കേസ് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് സംഘം വേണം. മുഖ്യമന്ത്രിയോടും ഡി.ജി.പിയോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ വരുമെന്ന് സുരേന്ദ്രൻ പറഞ്ഞിട്ടും ആരും വന്നില്ലെന്നും കോൺഗ്രസും ബി.ജെ.പിയുമായി ഒത്തുതീർപ്പ് നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ രാജ്ഭവൻ വരെയാണ് മനുഷ്യച്ചങ്ങല.