Monday, January 20, 2025
Kerala

രാമക്ഷേത്രം ഉദ്ഘാടനത്തിൽ കെപിസിസിയോട് അഭിപ്രായം ചോദിച്ചില്ല, ചോദിച്ചാൽ നിലപാട് പറയും; കെ സുധാകരൻ

Spread the love

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കണോ എന്നത് തീരുമാനിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെപിസിസിയോട് അഭിപ്രായം ചോദിച്ചില്ല.

ചോദിച്ചാൽ നിലപാട് പറയും. കെ മുരളീധരൻ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. പങ്കെടുക്കരുതെന്ന സമസ്ത നിലപാടിൽ സമസ്തക്ക് അവരുടെ നിലപാട് പറയാൻ അവകാശമുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി.

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നാണ് മുൻ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരൻ വ്യക്തമാക്കിയത്.

ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനിക്കും. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കെ മുരളീധരൻ വ്യക്തമാക്കി. കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.