National

മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 13 മരണം

Spread the love

മധ്യപ്രദേശിലെ ഗുണയിൽ ബസിന് തീപിടിച്ച് 13 പേർ മരിച്ചു. ബസും ട്രക്കുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചത്. 17 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നൽകുമെന്നും സർക്കാർ അറിയിച്ചു. ബസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സന്ദർശിക്കാനായി മുഖ്യമന്ത്രി ഗുണയിലേക്ക് തിരിക്കും. പരിക്കേറ്റവർ അപകടനില തരണം ചെയ്തതായി ജില്ലാ കളക്ടർ അറിയിച്ചു.