National

രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള ആർജ്ജവം കോൺഗ്രസിനുണ്ടോ; മോദിയല്ലാതെ മറ്റൊരു മന്ത്രവും വികസനത്തിനില്ലെന്ന് കെ സുരേന്ദ്രൻ

Spread the love

പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ ബിജെപി സംസ്ഥാന ഭാരവാഹിയോഗം തൃശൂരിൽ ചേർന്നു. ബിജെപി വിജയസാധ്യത കൽപ്പിക്കുന്ന തിരുവനന്തപുരം തൃശൂർ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. ബിജെപിയുടെ കേരളത്തിലെ ഐടി സെല്ലിന്റെ പ്രവർത്തനം മോശം എന്ന് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിമർശിച്ച ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻ അഗർവാൾ എം.പി പങ്കെടുത്ത സംസ്ഥാന ഐ.ടി സെൽ ഭാരവാഹികളുടെ യോഗവും ചേരും.

കോടിക്കണക്കിന് വിശ്വാസങ്ങളെ മാനിക്കാൻ തയ്യാറാവാത്ത കോൺഗ്രസിന് കനത്ത വില നൽകേണ്ടി വരും. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം നടത്തിയ സ്നേഹ യാത്രയെ ഹൃദയം കൊണ്ട് സ്വീകരിച്ചവരാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം. കേരളത്തിലെ ഇടതുപക്ഷം ഉണ്ടാക്കിയ സംഭവ വികാസങ്ങൾ നമുക്കറിയാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽ സ്പർശമേൽക്കാതെ കേരളത്തിന് ഇനി മുന്നോ‌ട്ട് പോകാൻ സാധിക്കില്ല.

പൊതു ജനങ്ങളാണ് അദ്ദേഹത്തെ തൃശൂരിലേക്ക് സ്വീകരിക്കുന്നത്.ശബരിമലയിൽ ഭക്തരോട് സംസ്ഥാന സർക്കാർ ചെയ്തത് കൊടും ക്രൂരതയാണ്. ലോകത്തെവിടെയും നടക്കാത്തതാണ് കേരളത്തിൽ നടന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആരാധനലായങ്ങൾ എങ്ങനെയാണെന്ന് പിണറായി കണ്ട് പഠിക്കണം.ഭക്തരോടുള്ള സംസ്ഥാന സർക്കാരിന്റെ അനീതിക്കെതിരെ ബിജെപിക്ക് കടുത്ത അമർഷമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.