Sports

‘മെഡല്‍ നേടിയാല്‍ അഭിമാനതാരം, നീതി തേടിയാല്‍ രാജ്യദ്രോഹി’; അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌നയും തിരികെ നല്‍കുമെന്ന് വിനേഷ് ഫോഗട്ട്

Spread the love

ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്നറിയിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കാനുള്ള തീരുമാനം വിഗ്‌നേഷ് ഫോഗട്ട് അറിയിച്ചത്. ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് കത്തില്‍ പറയുന്നു. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് വിനേഷ് ഫോഗട്ട് ഇക്കാര്യം അറിയിച്ചത്.

ഗുസ്തി താരങ്ങള്‍ മെഡല്‍ നേടുമ്പോള്‍ അവര്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും മറിച്ച് അവര്‍ നീതി ചോദിച്ചാല്‍ രാജ്യദ്രോഹികള്‍ ആകുന്നുവെന്നും പ്രധാനമന്ത്രിയ്ക്കുള്ള കത്തില്‍ വിനേഷ് ഫോഗട്ട് സൂചിപ്പിച്ചു. ഞങ്ങള്‍ രാജ്യദ്രോഹികളാണോ എന്ന് പ്രധാനമന്ത്രി പറയണം. ഒളിമ്പിക്സ് മെഡല്‍ ജേതാവ് ബജ്റംഗ് പുനിയയും വീരേന്ദര്‍ സിംഗ് യാദവും പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കിയതിന് തൊട്ടുപിന്നാലെയാണ് വിനേഷിന്റെ പ്രഖ്യാപനം.

Read Also : നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കരിങ്കൊടി; പിന്നോട്ടില്ലെന്ന് ഉറച്ച് യൂത്ത് കോൺ​ഗ്രസ്

ഗുസ്തി താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ആരോപണവിധേയനായ ബിജെപി നേതാവ് ബ്രിജ് ഭൂഷന്‍ ചരണ്‍ സിംഗിന് പകരക്കാരനായി ഗുസ്തി ഫെഡറേഷന്‍ തലപ്പത്തെത്തിയത് ബ്രിജ് ഭൂഷന്റെ വിശ്വസ്തന്‍ സഞ്ജയ് സിംഗായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നത്. 2020ലാണ് വിനേഷിന് ഖേല്‍ രത്‌ന കിട്ടുന്നത്. 2016ലാണ് താരം അര്‍ജുന അവാര്‍ഡ് നേടുന്നത്.