Thursday, March 12, 2026
Latest:
Kerala

‘2018ൽ കോട്ടയം മെഡിക്കൽ കോളജിലാണ് പൊതിച്ചോറ് വിതരണം ആരംഭിക്കുന്നത്’; 5 വർഷം പിന്നിട്ടു, നന്ദിയറിയിച്ച് മന്ത്രി വി എൻ വാസവൻ

Spread the love

2018 ൽ ആണ് കോട്ടയം മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം ആരംഭിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ. മാതൃകാപരമായ പ്രവർത്തിക്കായി പൊതിച്ചോറ് തരുന്ന കോട്ടയത്തെ നാട്ടുകാരോട് അദ്ദേഹം നന്ദിയറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കുറിച്ചത്. കൊവിഡ് കാലത്ത് നിയന്ത്രണങ്ങൾ വന്നപ്പോൾ ‘അഭയ’മായിരുന്നു ഭക്ഷണം നൽകിയിരുന്നതെന്നും മന്ത്രി കുറിച്ചു.

ദിവസവും മുടങ്ങാതെ ദിവസം 3500 ലേറെ പൊതിച്ചോറ് വിതരണം ചെയ്യുന്നുണ്ട്. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഇത് ഏറെ ആശ്വാസകരമാണെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളജിൽ കേക്ക് മുറിച്ചു ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നതായും മന്ത്രി പറഞ്ഞു.