Kerala

സംസ്ഥാനത്ത് 128 പേർക്ക് കൂടി കൊവിഡ്; രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും കേരളത്തിൽ നിന്ന്

Spread the love

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 128 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി. ഒരു കൊവിഡ് മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും കേരളത്തിൽ നിന്നാണ്.

രാജ്യത്ത് ഇന്നലെ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു, ഇത് കേരളത്തിൽ നിന്നാണ്. കൊവിഡിന്റെ പുതിയ വകഭേദമായ ജെഎൻ1 ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോ​ഗ്യ-സംസ്ഥാന മന്ത്രാലയങ്ങൾ ഒരുപോലെ പറയുന്നുണ്ടെങ്കിലും ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.