Kerala

പാലക്കാട് നാല് കോൺ​ഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സാമ്പത്തിക തർക്കം

Spread the love

പാലക്കാട് കണ്ണനൂരിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായിരുന്ന റെനിൽ, വിനീഷ്, സുഹൃത്തുക്കളായ അമൽ, സുജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. ഇന്ന് രാവിലെ 10.30നാണ് സംഭനം നടന്നത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രാത്രി ആക്രമിച്ച സംഘവുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. പലിശയ്ക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നു.

പരുക്കേറ്റ നാലു പേരും പാലക്കാട സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. പരുക്ക് ഗുരുതരമുള്ളതല്ല. കൈകൾക്കടക്കമാണ് വെട്ടേറ്റത്. ആക്രമിച്ചവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.