Kerala

ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ സംഘർഷം; പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

Spread the love

തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഇന്നലെ രാത്രി ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒത്തുകൂടിയ യുവാക്കൾ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പൊലീസിന് നേരെ യുവാക്കൾ ആക്രമണം നടത്തി. സംഘർഷത്തിൽ എഎസ്ഐ ഉൾപ്പടെയുള്ളവർക്ക് പരുക്കേറ്റു. നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മാനവീയം വീഥിയിൽ ഇതിനുമുൻപും നിരവധി തവണ സംഘർഷം ഉണ്ടായിട്ടുണ്ട്. ഇതേതുടർന്ന് അധികൃതർ ഇവിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ നിയന്ത്രണങ്ങളെടുത്ത് മാറ്റി പുലർച്ചെ അഞ്ച് മണിവരെ നൈറ്റ് ലൈഫിനായി മാനവീയം വീഥി വീണ്ടും തുറന്നത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇവിടെ സംഘർഷം ഉണ്ടാവുകയായിരുന്നു.