Saturday, February 22, 2025
Latest:
Sports

ദേശീയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ് 2023; ഇരട്ട മെഡൽ നേട്ടത്തിൽ മലയാളി താരം അബ്ന

Spread the love

ചണ്ഡീഗഢിലും ചെന്നൈയിലുമായി നടക്കുന്ന 61-മത് ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ് റോളർ സ്‌കേറ്റിങ് ചാമ്പ്യൻ ഷിപ്പിൽ ഇരട്ട മെഡൽ നേട്ടത്തിൽ മലയാളി താരം അബ്ന. 17 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ സ്പീഡ് ഇൻലൈൻ വിഭാഗത്തിലാണ് അബ്നയുടെ മെഡൽ നേട്ടം.

പത്ത് കിലോ മീറ്റർ പോയിന്റ് ടു പോയിന്റ് പ്ലസ് എലിമിനേഷനിലും പത്തു കിലോമീറ്റർ പോയിന്റ് ടു പോയിന്റ്(റോഡ്) മത്സരത്തിലും അബ്ന സിൽവർ മെഡൽ കരസ്ഥമാക്കി. ഇതോടെ അബ്നയ്ക്ക് ഏഷ്യൻ ട്രയൽസിൽ പങ്കെടുക്കാനുള്ള സെലക്ഷൻ ലഭിച്ചു. പൂത്തോട്ട ശ്രീനാരായണ ലോ കോളേജിൽ ബികോം എൽഎൽബി വിദ്യാർത്ഥിനിയാണ് അബ്ന.

സിയാദ് കെ എസ് ആണ് അബ്നയുടെ പരിശീലകൻ. അച്ഛൻ: സി സി അജയകുമാർ (ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ), അമ്മ: ബിനു എം എച്ച് (അധ്യാപിക),സഹോദരൻ: എ എ ഇന്ദ്രജിത്ത്.