World

കപ്പലിൽ 21 ഇന്ത്യക്കാർ; ക്രൂഡ് ഓയിൽ കപ്പലിന് നേരെ ആക്രമണം ഉണ്ടായത് ഇറാനിൽ നിന്നെന്ന് അമേരിക്ക

Spread the love

സൗദിയിൽനിന്നു ക്രൂഡ് ഓയിലുമായി മംഗലാപുരത്തേക്ക് വരികയായിരുന്ന കപ്പലിനു നേരെ ഡ്രോൺ ആക്രമണം. അറബിക്കടലിൽ വച്ചാണ് എം വി ചെം പ്ലൂട്ടോ കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. മുംബൈ തീരത്ത് അറ്റകുറ്റ പണി നടത്തിയ ശേഷം കപ്പൽ മംഗലാപുരത്തേക്ക് പൊകും. കപ്പലുമായി ആശയവിനിമയം സാധ്യമായതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 21 ഇന്ത്യക്കാരാണ് സൗദിയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവന്ന കപ്പലിൽ ഉണ്ടായിരുന്നത്.

ക്രൂഡ് ഓയിൽ കപ്പലിന് നേരെ ആക്രമണം ഉണ്ടായത് ഇറാനിൽ നിന്നാണെന്ന് അമേരിക്ക അറിയിച്ചു.
കപ്പൽ ജാപ്പനീസ് ഉടമസ്ഥതയിലുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലുമായി ആശയവിനിമയം തുടരുന്നുവെന്നും പെൻറഗൺ അറിയിച്ചിട്ടുണ്ട്. ആക്രമണം നേരിട്ട കപ്പൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലിനൊപ്പം സഞ്ചരിക്കുന്നതായി തീരസംരക്ഷണ സേന അറിയിച്ചു ആക്രമണത്തെ തുടര്‍ന്ന് കപ്പലിൽ പടർന്ന തീ പെട്ടെന്ന് അണയ്ക്കാൻ സാധിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണം.

ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായത്. കപ്പലിൽ സ്ഫോടനമുണ്ടായി തീപിടിച്ചു. ഇതേത്തുടര്‍ന്ന് കപ്പലിന് സാരമായ തകരാറും ഉണ്ടായി. എന്നാൽ കപ്പലിൽ ഉണ്ടായിരുന്ന 20 ഇന്ത്യാക്കാരടക്കം ആര്‍ക്കും തീ വേഗത്തിൽ അണച്ചതിനാൽ പരുക്കേറ്റില്ല.

വിവരം കിട്ടിയ ഉടൻ ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ ആക്രമണം നേരിട്ട കപ്പലിന് അടുത്തേക്ക് തിരിച്ചിരുന്നു. മേഖലയിൽ ഉളള എല്ലാ ചരക്കു കപ്പലുകൾക്കും ഇന്ത്യൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.