സഹോദരിമാർക്ക് നൽകുന്ന ബഹുമാനത്തെക്കാൾ വലുതല്ല ഒരു ബഹുമതിയും; പത്മശ്രീ തിരികെ സ്വീകരിക്കില്ല’; നിലപാടിലുറച്ച് ബജ്‌റംഗ് പൂനിയ
പത്മശ്രീ തിരികെ സ്വീകരിക്കില്ലെന്ന നിലപാടിലുറച്ച് ഗുസ്തി താരം ബജ്‌റംഗ് പൂനിയ. നീതി ലഭിച്ചതിന് ശേഷം മാത്രമേ പത്മശ്രീ പുരസ്‌കാരം തിരികെ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കൂവെന്ന് ബജ്‌റംഗ് പൂനിയ പറഞ്ഞു. സഹോദരിമാർക്ക് നൽകുന്ന ബഹുമാനത്തെക്കാൾ വലുതല്ല ഒരു ബഹുമതിയുമെന്ന് താരം വ്യക്തമാക്കി.
ബ്രിജ് ഭ്രൂഷന്റെ വിശ്വസ്തനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം തിരികെ നൽകിയിരുന്നു. വനിതാ ഗുസ്തി താരങ്ങളോടുള്ള അനീതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയ ശേഷമാണ് ബജ്റംഗ് പുരസ്കാരം മടക്കി നൽകിയത്. ബ്രിജ് ഭ്രൂഷന്റെ വിശ്വസ്തനെ പ്രസിഡന്റായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് വെങ്കലമെഡൽ ജേതാവ് സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിച്ചിരുന്നു. സാക്ഷി ഉൾപ്പെടെ ബ്രിജ്ഭൂഷണെതിരെ സമരം ചെയ്ത ഗുസ്തി താരങ്ങളോടുള്ള ഐക്യദാർഢ്യം കൂടിയാണ് ബജ്റംഗിന്റ നടപടി.