ശബരിമലയിൽ ഭക്തജന തിരക്ക്
തുടർച്ചയായ അഞ്ചാം ദിവസവും ശബരിമലയിൽ ഭക്തജന തിരക്ക്. പമ്പയിൽ നിന്ന് ആളുകളെ ഘട്ടംഘട്ടമായാണ് കടത്തിവിടുന്നത്. അവധിക്കാലമായതോടെ കുട്ടികളുടെ എണ്ണത്തിലും വർധനവുണ്ട്. ഇന്നത്തെ വെർച്വൽ ക്യു വഴിയുള്ള ബുക്കിംഗ് ഇതിനകം പൂർത്തിയായിരുന്നു.
ഇന്നലെ 96348 പേരാണ് പതിനെട്ടാം പടി ചവിട്ടിയത്. രാത്രി ദർശനം നടത്തി സന്നിധാനത്ത് വിരി വെച്ചവർ നെയ്യഭിഷേകവും ചെയ്ത് മല ഇറങ്ങി തുടങ്ങിട്ടുണ്ട്. പരമ്പരാഗത കാനനപാത വഴിയും ആളുകൾ എത്തുന്നുണ്ട്. വാരാന്ത്യമായതിനാൽ തിരക്ക് വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.