ഇഎംഎസിനെ’ ഗൂണ്ട എന്ന് വിളിച്ച പ്രസ്താവന പിൻവലിക്കില്ല’; കെഎസ്‌യുവിനെ സംസ്കാരം പഠിപ്പിക്കാൻ പിണറായി വിജയൻ വരണ്ട എന്ന് അലോഷ്യസ് സേവ്യർ
ഇ.എം.എസിനെ ഗൂണ്ട എന്ന് വിളിച്ച പ്രസ്താവന പിൻവലിക്കാൻ ഉദ്ദേശമില്ല എന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ. വിദ്യാർത്ഥികളെ തെരുവിൽ അടിച്ചമർത്തിയ കമ്യുണിസ്റ്റുകാരനാണ്. കെഎസ്‌യുവിനെ സംസ്കാരം പഠിപ്പിക്കാൻ പിണറായി വിജയൻ വരണ്ട. ഉപദേശം എസ്എഫ്ഐയ്ക്ക് നൽകിയാൽ മതി. നികൃഷ്ടജീവി, കുലംകുത്തി, പരനാറി എന്ന പദങ്ങൾ ഉപയോഗിച്ചത് പിണറായി വിജയനാണ്. സംസ്കാരം പഠിപ്പിക്കാൻ വരുമ്പോൾ സ്വയം കണ്ണാടി നോക്കണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
ഇ.എം.എസിനെ ഗൂണ്ട എന്ന് വിളിച്ചത് സംസ്കാരത്തിന്റെ പ്രശ്നമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എങ്ങനെയാണ് പൊതുപ്രവർത്തകനായി വരുന്ന ചെറുപ്പക്കാരന് ഇങ്ങനെ പറയാൻ കഴിയുന്നത്. അതിൽ ആശ്ചര്യപ്പെടുന്നില്ല. നേതൃത്വം അങ്ങനെ ആയി പോയി എന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇതിനെതിരെയാണ് അലോഷ്യസ് സേവ്യറുടെ പ്രസ്താവന