സമുദ്ര ഗതാഗതത്തിലെ ആശങ്ക, യുദ്ധ മേഖലയിലെ സമാധാനമടക്കം 3 കാര്യങ്ങൾ; നെതന്യാഹുവുമായി ചർച്ച നടത്തി പ്രധാനമന്ത്രി
ദില്ലി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ – ഹമാസ് യുദ്ധമാണ് പ്രധാനമായും ചർച്ചയായതെന്ന് നരേന്ദ്ര മോദി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് ചർച്ചയിൽ ആവർത്തിച്ചെന്നും മോദി വിവരിച്ചു. യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള സഹായങ്ങൾ ഉറപ്പാക്കണമെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി വിശദീകരിച്ചു. ഒപ്പം തന്നെ സമുദ്ര ഗതാഗത സുരക്ഷ സംബന്ധിച്ചുള്ള ഇന്ത്യയുടെ ആശങ്കയറിയിച്ചെന്നും മോദി വ്യക്തമാക്കി.