വണ്ടിപ്പെരിയാർ കേസ്: യുവമോർച്ചയുടെയും മഹിളാ സംഘത്തിന്റെയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച്
വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീൽ നൽകാനുള്ള കത്ത് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നാളെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് നൽകും. കേസ് ഡയറി ഡിജിപിയുടെ ഓഫീസിന് കൈമാറാനും നിർദേശം നൽകും.
ഇടുക്കി എസ്പി, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർമാർ, ഡിവൈഎസ്പിമാർ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർ യോഗം ചേർന്ന് വിധി വിശകലനം ചെയ്തു. പോക്‌സോ കേസിലെ വിവിധ വകുപ്പുകൾ തെളിയിക്കാത്തത് വിധിയിൽ വേണ്ടത്ര പരാമർശിച്ചിട്ടില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടും. ബലാത്സംഗ കേസിൽ ഇരയ്ക്ക് നീതി ലഭിക്കാത്തതും ആയുധമാക്കും.
വാളയാർ പെൺകുട്ടികളുടെ കുടുംബവും സമര സമിതി പ്രതിനിധികളും അഭിഭാഷകരും ഉച്ചയോടെ വണ്ടിപ്പെരിയാറിലെ വീട്ടിലെത്തുന്നുണ്ട്. അതേസമയം വിധിയിൽ പ്രതിഷേധിച്ച് യുവമോർച്ചയും മഹിളാ സംഘവും വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
: