Tuesday, March 31, 2026
Latest:
Kerala

ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് SFI ബാനർ അഴിപ്പിച്ച് ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ

Spread the love

കാലിക്കറ്റ് സർവകലാശാലയിലെത്തിയ ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് SFI ബാനർ അഴിപ്പിച്ചു. വളരെ ക്ഷുഭിതനായാണ് ഗവർണർ കാമ്പസിൽ പെരുമാറിയത്. നാടകീയ രം​ഗങ്ങളാണ് സർവകലാശാലയിൽ അരങ്ങേറുന്നത്. വൻ സുരക്ഷാ വലയത്തിലാണ് ​ഗവർണർ കാമ്പത്തിൽ എത്തിയത്. ​ജില്ലാ പൊലീസ് മേധാവിയെ രൂക്ഷ ഭാഷയിലാണ് ​ഗവർണർ വിമർശിച്ചത്.

കാലിക്കറ്റ് സർവകലാശാലയിലെ ബാനർ നീക്കം ചെയ്യൽ പൊലീസിന്റെ ഉത്തരവാദിത്വമല്ലെന്നും പൊലീസ് അത് ഏറ്റെടുക്കേണ്ടതില്ലെന്നുമായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നേരത്തേ പ്രതികരിച്ചത്. അത്തരം നീക്കങ്ങൾ അനുവദിക്കില്ല. ഒരു ബാനർ നശിപ്പിച്ചാൽ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും. ഗവർണ്ണർ അനുകൂല ബാനറുകളും ക്യാമ്പസിലുണ്ട്. ഏതെങ്കിലും ചിലത് മാത്രം മാറ്റുക എന്നത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ​ഗവർണർ എത്തി ബാനർ അഴിപ്പിച്ചത്.