Wednesday, March 11, 2026
Latest:
Kerala

തൃശൂരില്‍ മാതാവിനെ മകൻ വെട്ടിക്കൊന്നു

Spread the love

തൃശൂർ കൈപ്പറമ്പിൽ മാതാവിനെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശിനി ചന്ദ്രമതി(68)യാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണു സംഭവം. മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ചന്ദ്രമതി ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.പൊലീസ് എത്തിയ ശേഷമാണ് നാട്ടുകാർ വിവരം അറിയുന്നത്.