Wednesday, April 23, 2025
Latest:
Gulf

മലപ്പുറം സ്വദേശി ഖമീസിൽ മരിച്ചു

Spread the love

മലപ്പുറം സ്വദേശി ഖമീസിൽ മരിച്ചു. മലപ്പുറം മഞ്ചേരിക്കടുത്ത് കാരക്കുന്ന് സ്വദേശി അബ്ദുൽ കരീം (55) ആണ് ഖമീസ് മുശൈത്തിൽ മരിച്ചത്. നേരത്തേ സൗദിയിൽ ജോലി ചെയിതിരുന്ന അബ്ദുൽ കരീം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയിരുന്നുവെങ്കിലും കഴിഞ്ഞ മാസം 12 ന് ഹൗസ് ഡ്രൈവറായി ഖമീസിൽ തിരിച്ചെത്തുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളേ തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങാനിരിക്കേ ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിരുന്നു.

സന്ദർശക വിസയിൽ മക്കയിൽ എത്തിയ മകൾ ഐശ മിസ്ന ഖമീസ് മുശൈത്തിൽ എത്തിയിട്ടുണ്ട്.ഭാര്യ: അഫ്സത്ത്. മറ്റു മക്കൾ: ഫാബിയ, മിശ്അൽ ഹനാൻ, മാസിൻ ഹംദാൻ. മരുമക്കൾ: ഹാരിസ് ഇരുവേറ്റി, ഫൈഹാസ് മൊറയൂർ.തുടർ നടപടികൾ പൂർത്തിയാക്കാൻ അഷ്റഫ് കുറ്റിച്ചൽ, ബഷീർ മുന്നിയൂർ, എന്നിവർ രംഗത്തുണ്ട്. മൃതദേഹം ഖമീസിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.