Saturday, February 1, 2025
Latest:
Kerala

‘ജീവിച്ചിരിക്കുന്നിടത്തോളം അക്ബറുദ്ദീൻ ഒവൈസിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ല’; ബിജെപി എംഎൽഎ

Spread the love

തെലങ്കാനയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യും. പ്രോടെം സ്പീക്കറും എഐഎംഐഎം എംഎൽഎയുമായ അക്ബറുദ്ദീൻ ഒവൈസിയാണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. അതിനിടെ, ഒവൈസിയെ പ്രോടേം സ്പീക്കറായി നിയമിച്ചതിൽ പ്രതിഷേധിച്ച് ബിജെപി എംഎൽഎ രാജാ സിംഗ് സത്യപ്രതിജ്ഞ ചെയ്യില്ല.

താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം എഐഎംഐഎമ്മിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് രാജ സിംഗ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മുമ്പ് ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ഒരാളുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമോ? ഒവൈസിയെ ചുമതലയിൽ നിന്ന് മാറ്റി മുഴുവൻ സമയ സ്പീക്കറെ നിയമിച്ചതിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയിലെ പുതിയ മുഖ്യമന്ത്രിയായ കോൺഗ്രസിന്റെ രേവന്ത് റെഡ്ഡിക്ക് മുൻഗാമി കെ ചന്ദ്രശേഖർ റാവുവിനെപ്പോലെ എഐഎംഐഎമ്മിനെ ഭയമാണെന്നും അതുകൊണ്ടാണ് ഒവൈസിയെ പ്രോടെം സ്പീക്കറാക്കാൻ അനുവദിച്ചുവെന്നും സിംഗ് ആരോപിച്ചു. പ്രോടെം സ്പീക്കർ എഐഎംഐഎമ്മിൽ നിന്നുള്ളയാളായതിനാൽ 2018ലും സിംഗ് സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ചിരുന്നു.