National

ഗവർണർമാരെ പിരിച്ചു വിടാൻ നിയമസഭയിൽ അധികാരം നൽകുന്ന ബില്ല് രാജ്യസഭ ചർച്ച ചെയ്തു

Spread the love

ഗവർണർമാരെ പിരിച്ചു വിടാൻ നിയമസഭയിൽ അധികാരം നൽകുന്ന ബില്ല് രാജ്യ സഭയിൽ ചർച്ച ചെയ്തു. സിപിഐഎം രാജ്യസഭാ അംഗം ഡോ.വി ശിവദാസൻ ആണ് ബിൽ അവതരിപ്പിച്ചത്. ചർച്ചയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെ ശിവദാസൻ എംപി രൂക്ഷമായി വിമർശിച്ചു. ബില്ലിനെ സിപിഐ എം പി, പി സന്തോഷ് കുമാർ പിന്തുണച്ചില്ല. ഗവർണർ 360 ആം വകുപ്പ് പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥക്കു ശുപാർശ നൽകാൻ തീരുമാനിച്ചാൽ അത് തീക്കളിയാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

നിയമസഭയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുള്ള പ്രമേയത്തിലൂടെ ഗവർണറെ പുറത്താക്കാനുള്ള അധികാരം, ഗവർണറെ എംഎൽമാരും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചേർന്ന് തെരഞ്ഞെടുക്കാനുള്ള സംവിധാനം തുടങ്ങിയ ഭേദഗതികളാണ് ബില്ലിൽ അടങ്ങിയിട്ടുള്ളത്. ബിൽ അവതരിപ്പിച്ച ഗവർണർമാർക്കെതിരെ അതിരൂക്ഷ വിമർശനമാണ് ശിവദാസൻ എംപി ഉന്നയിച്ചത്. കേന്ദ്രസർക്കാരിന്റെ ആയുധമായി മാറുകയാണ് ഗവർണർമാർ. ഗവർണർമാർ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുവെന്നും ശിവദാസൻ എംപി ആരോപിച്ചു. കേരള ഗവർണറെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

ബില്ലിനെ പിന്തുണക്കിലെന്നും, ഗവർണർ പദവി തന്നെ ഒഴിവാക്കണമെന്നാണ് തന്റെ പാർട്ടിയുടെ നിലപാടെന്നും സിപിഐ എം പി, പി സന്തോഷ് കുമാർ ചർച്ചയിൽ പങ്കെടുത്തു പറഞ്ഞു.

ഗവർണർ 360 ആം വകുപ്പ് പ്രകാരം സാമ്പത്തിക അടിയന്തരാവസ്ഥക്കു ശുപാർശ നൽകാൻ തീരുമാനിച്ചാൽ അത് തീക്കളിയാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാരിനെ മറയാക്കി ഗവർണർ ഇടപെടാൻ നോക്കിയാൽ സർവ ശക്തിയുമെടുത്തു പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു. സംസ്ഥനത്തെ ഗവര്‍ണര്‍ എന്തിനും റെഡിയായി ഇരിക്കുന്ന മനുഷ്യനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ച് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുടയിലെ നവകേരള സദസിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.