Kerala

പോരാട്ടം മുന്നോട്ട്; മാസപ്പടി വിവാദത്തിൽ കൂടുതൽ തെളിവുകൾ കോടതിയിലെത്തിക്കു’; മുഖ്യമന്ത്രിയുടെ കള്ളം പൊളിഞ്ഞെന്ന് മാത്യു കുഴൽനാടൻ

Spread the love

വീണ വിജയൻ ഉൾപ്പെട്ട മാസാപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതി നോട്ടീസ് അയച്ചതിൽ പ്രതികരിച്ച് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ കള്ളത്തരം പൊളിഞ്ഞുവീഴുന്നതാണ് കോടതിയുടെ നടപടിയെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു. പിവി ഞാനല്ല എന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഉറച്ചുനിൽക്കാൻ ആർജമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

മാസപ്പടി വിഷയത്തിൽ കൂടുതൽ ശക്തമായതും വ്യക്തമായതുമായ തെളിവുകൾ കോടതിയിൽ എത്തിക്കുമെന്നും പോരാട്ടം മുന്നോട്ടുകൊണ്ടുപോകുമെന്നും മാത്യു കുഴൽനാടൻ. ‘പിണറായി വിജയന് നോട്ടീസ് അയക്കണമെന്നുള്ളതിന് പ്രഥമദൃഷ്ട്യ പിവി എന്ന പരാമർശം പിണറായി വിജയനാണെന്ന ബോധ്യം കോടതിക്ക് വേണ്ടേ. ഞാൻ പറഞ്ഞതും ജനങ്ങൾക്ക് ബോധ്യപ്പെട്ടതുമായ പിണറായി വിജയൻ മാത്രം നിഷേധിക്കപ്പെട്ടതുമായി പിവി താനല്ല എന്ന വാദത്തെ കോടതി നിരാകരിച്ചിരിക്കുന്നു എന്നു ബോധ്യമായി. ജനങ്ങളോട് മറുപടി പറയണം’ മാത്യു കുഴൽനാടൻ പറഞ്ഞു.

‘മടിയിൽ കനമുള്ളതുകൊണ്ടും ഒളിക്കാനുള്ളതുകൊണ്ടുമാണ് പിവി താനല്ലെന്ന് പറഞ്ഞ് ഒളിച്ചോടാൻ ശ്രമിച്ചത്. പിണറായി വിജയന് ഭയമാണ്. ഞാൻ പറഞ്ഞ ആരോപണം പ്രഥമദൃഷ്ട്യ ശരിയാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു. ഈ ഘട്ടത്തിൽ പിണറായി വിജയന് പറഞ്ഞിടത്ത് ഉറച്ചുനിൽക്കാൻ തയാറാണോ എന്ന് ജനങ്ങളോട് മറുപടി പറയട്ടേ’ എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്ക് നോട്ടീസ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകി. പിണറായി വിജയനെ സ്വമേധയാ കക്ഷി ചേർത്ത് ഹൈക്കോടതി. പി വി അടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കേണ്ടി വരും.