technology

മനുഷ്യ ബുദ്ധിയെ മറികടക്കുമോ? എഐ തരം​ഗമാക്കാൻ ​ഗൂ​ഗിളിന്റെ ജെമിനി

Spread the love

എഐ സാങ്കേതിക വിദ്യയിൽ വിപ്ലവം തീർക്കാൻ ​ഗൂ​ഗിൾ ജെമിനി. നിലവിൽ ബാർഡ് എന്ന പേരിൽ ​ഗൂ​ഗിൾ‌ ഉപയോക്താക്കൾക്ക് എഐ സംവിധാനങ്ങൾ നൽകുന്നുണ്ടെങ്കിലും ഇതിലും മികച്ച പ്രകനം കാഴ്ചവെക്കാൻ ജെമിനിക്ക് കഴിയുമെന്നാണ് ​ഗൂ​ഗിളിന്റെ അവകാശവാദം.

ചില കാര്യങ്ങളിൽ മനുഷ്യനെക്കാൾ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കാൻ ജെമിനിയ്ക്ക് സാധിക്കും എന്നും ​ഗൂ​ഗിൾ വാദിക്കുന്നു. എട്ട് വർഷത്തോളം നടത്തിയ ​ഗവേഷണങ്ങളുടെ ഫലമാണ് ​ഗൂ​ഗിൾ ജെമിനി എന്ന് ​ഗൂ​ഗിൾ പറയുന്നു. മൂന്നു മോഡുകളിൽ ആണ് ജെമിനി എത്തുന്നത്. അൾട്രാ, പ്രോ, നാനോ എന്നിവയാണ് ഉപയോക്താക്കളിലേക്ക് എത്തുന്ന മോ‍ഡുകൾ.

അൾ‌ട്ര മോഡിൽ നിരവധി സർവ്വീസുകൾ ലഭിക്കും. ലാർജ് ലാം​ഗ്വേജ് മോഡ് സർവ്വീസുകൾ ആയിരിക്കും ഇതിൽ ലഭിക്കുക. അൾട്രയുടെ എൽഎൽഎംമിലും ചെറിയ സർവ്വീസ് ആയിരിക്കും പ്രോ മോഡ് നൽകുക. മൊബൈൽ ഫോണുകളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആയിരിക്കും നാനോ മോഡ് ജെമിനി പുറത്തിറക്കിയിരിക്കുന്നത്.

ഗണിതം, ഭൗതികശാസ്ത്രം, ചരിത്രം, നിയമം, വൈദ്യശാസ്ത്രം തുടങ്ങി 57ഓളം വിഷയങ്ങളിൽ ​ഗൂ​ഗിളിന്റെ ജെമിനി 90 ശതമാനം മികവ് പുലർത്തിയിട്ടുണ്ട് എന്നാണ് ഗൂഗിൾ ഡീപ് മൈൻഡിന്റെ സിഇഒയും സഹസ്ഥാപകനുമായ ഡെമിസ് ഹസാബിസ് പറഞ്ഞിരിക്കുന്നത്.ടെക്‌സ്‌റ്റ്, ഇമേജുകൾ, ഓഡിയോ എന്നിവ വഴി ജെമിനിയുമായി ആശയവിനിമയം നടത്താൻ സാധിക്കും.

ഇനി മുതൽ ​ഗൂ​ഗിൾ ബാർഡ് ജെമിനി പ്രോയുടെ പതിപ്പായി ഉപയോക്താക്കൾക്ക് ഉപയോ​ഗിക്കാം എന്നും ഇവർ അറിയിച്ചു. പിക്സൽ ഫോണുകളിൽ ജെമിനി നാനോ നൽകാനും ​ഗൂ​ഗിൾ പദ്ധതിയിടുന്നുണ്ട്.