യെമന്‍ പൗരന്റെ കൊലപാതകം; സൗദിയില്‍ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി
ദമ്മാം: സൗദി അറേബ്യയില്‍ കൊലക്കേസ് പ്രതിയായ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. കിഴക്കന്‍ പ്രവിശ്യയില്‍ ഇദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലാമുദ്ദീന്‍ മുഹമ്മദ് റഫീഖ് എന്ന ഇന്ത്യക്കാരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.
മുഹമ്മദ് ഹസന്‍ അലി എന്ന യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷക്ക് വിധേയനാക്കിയത്. രണ്ടുപേരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യെമന്‍ പൗരനെ പ്രതി കത്തി കൊണ്ട് കുത്തുകയും ഇയാള്‍ മരിക്കുകയുമായിരുന്നു. അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കേസ് കോടതിക്ക് കൈമാറി. വിചാരണക്കൊടുവില്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിധി ശരിവെക്കുകയായിരുന്നു.