Kerala

തുടര്‍ച്ചയായ നിയമലംഘനം: റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

Spread the love

റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റാണ് റദ്ദാക്കിയത്. തുടര്‍ച്ചയായി നിയമം ലംഘിച്ചതിനാണ് നടപടി. ബസിന്റെ പെര്‍മിറ്റ് ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. ബസ് ഉടമ കിഷോറിനു നോട്ടീസ് നല്‍കിയിരുന്നു.

സ്റ്റേജ് ക്യാരേജ് ആയി റോബിന്‍ ബസ്സിന് സര്‍വീസ് നടത്താന്‍ പെര്‍മിറ്റിലൊന്ന് ചൂണ്ടിക്കാണിച്ചാണ് ബസ്സിനെതിരെ അധികൃതര്‍ നടപടി എടുക്കുന്നത്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ക്ക് പിഴശിക്ഷ ഉള്‍പ്പെടെ കടുത്ത നടപടികളാണ് മോട്ടോര്‍വാഹന വകുപ്പ് റോബിന്‍ ബസിനെതിരെ സ്വീകരിച്ച് വന്നിരുന്നത്. പെര്‍മിറ്റ് ലംഘനത്തിന് പിഴയിടുന്നത് കൂടാതെ കഴിഞ്ഞ ദിവസം ബസ് എംവിഡി പിടിച്ചെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിച്ച് പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബസ് എംവിഡി പിടിച്ചെടുത്തിരുന്നത്.