World

ഗസ്സയിൽ വെടിനിർത്തൽ തുടരുന്നു; സിഐഎ, മൊസാദ് തലവന്മാർ ദോഹയിൽ

Spread the love

ഗസ്സയിൽ വെടിനിർത്തൽ തുടരുന്നു. 12 ബന്ദികളെക്കൂടി ഹമാസ് വിട്ടയച്ചു. 30 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിച്ചു. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വീ​​​ണ്ടും നീ​​​ട്ടു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ഖ​​​ത്ത​​​റി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ണ്.
ആ​​​ദ്യ​​​മു​​​ണ്ടാ​​​ക്കി​​​യ നാ​​​ലു​​​ദി​​​ന വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച അ​​​വ​​​സാ​​​നി​​​ച്ചി​​​രു​​​ന്നു. പ​​​ത്തു​​​വീ​​​തം ബ​​​ന്ദി​​​ക​​​ളെ​​​ക്കൂ​​​ടി മോ​​​ചി​​​പ്പി​​​ക്കാ​​​മെ​​​ന്ന ഹ​​​മാ​​​സി​​​ന്‍റെ ഉറപ്പിലാണ് ഇ​​​ന്ന​​​ലെ​​​യും ഇ​​​ന്നു​​​മാ​​​യി ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ നീ​​​ട്ടി​​​യ​​​ത്.

മധ്യസ്ഥ ചർച്ചകൾക്കായി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് മേധാവി ഡേവിഡ് ബാർനിയയും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ തലവൻ വില്യം ബേൺസും ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി. ഖത്തർ അമീറുമായും പ്രധാനമന്ത്രിയുമായും ഇവർ കൂടിക്കാഴ്ച നടത്തും.

ഹമാസ് ബന്ദികളാക്കിയ വനിതകളെയും അമ്മമാരെയും കുട്ടികളെയുമാണ് ഇതുവരെ മോചിപ്പിച്ചത്. വയോധികർ, വനിതാ സൈനികർ, സൈനികസേവനം ചെയ്യുന്ന സിവിലിയന്മാർ തുടങ്ങിയവരെ അടുത്തഘട്ടത്തിൽ മോചിപ്പിക്കുന്നതിനെക്കുറിച്ചാണ് ചർച്ച നടക്കുന്നതെന്നാണ് റിപ്പോർട്ട്.

അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.