Friday, January 3, 2025
Latest:
Kerala

‘നവകേരള സദസിനായി സ്‌കൂൾ മതിലും കൊടിമരവും പൊളിച്ച് നീക്കണം’; സംഘാടക സമിതി

Spread the love

നവകേരള സദസിനായി സ്കൂൾ മതിലും കൊടിമരവും പൊളിച്ച് നീക്കാൻ നിർദേശം. പെരുമ്പാവൂർ ബോയ്‌സ് സ്കൂളിന് നിർദേശം നൽകി സ്വാഗത സംഘം ചെയർമാൻ. പരാതിക്കാർക്ക് വരാൻ വേണ്ടിയാണ് മതിലും കൊടിമരവും പൊളിച്ചു നീക്കുന്നത്. നവകേരള ബസിന് സ്‌കൂളിനുള്ളിൽ പ്രവേശിക്കാനും സൗകര്യമൊരുക്കും.

പരിപാടിക്ക് ശേഷം മതിലും കൊടിമരവും പുനർനിർമിക്കാമെന്നും വാഗ്ദാനം നൽകി. ഇത് സംബന്ധിച്ച് നവ കേരള സദസ്സ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. സ്കൂളിലെ മൈതാനത്തിന്റെ മതിൽ, പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിച്ചു നീക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.