മുഹമ്മദ് ഷമി ബിജെപിയിലേക്ക്?; അംറോഹയിൽ നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ
ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ. ഷമിയെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനാണ് ബി.ജെ.പി ശ്രമം. ഷമിയുമായി ബി.ജെ.പി ദേശീയ നേതാക്കൾ ചർച്ച നടത്തി. ജന്മനാടായ അംറോഹയിൽ നിന്ന് മത്സരിപ്പിയ്ക്കാനാണ് നീക്കം. അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഉള്ള നടപടികൾ ഉത്തർപ്രദേശ് സർക്കാർ വേഗത്തിലാക്കി.