Friday, December 27, 2024
Latest:
National

മഹാരാഷ്ട്രയിൽ 27 കാരനെ നക്സലുകൾ കൊലപ്പെടുത്തി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

Spread the love

കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ 27കാരനെ നക്സലുകൾ വെടിവച്ച് കൊന്നു. പൊലീസ് ഇൻഫോർമറാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ജില്ലയിൽ ഈയാഴ്ച മാത്രം നക്സലുകൾ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് അഹേരി തഹസിൽ കപെവഞ്ച ഗ്രാമത്തിൽ താമസിക്കുന്ന രാംജി അത്റാമാണ് വെടിയേറ്റ് മരിച്ചത്. അക്രമികൾ കൈകൊണ്ട് എഴുതിയ ഒരു കുറിപ്പ് മൃതദേഹത്തോടൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്. അത്‌റാം ഒരു പൊലീസ് ഇൻഫോർമറാണെന്നും ഇയാൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ടെന്നും, വെടിവെപ്പിൽ ഒരു വനിതാ നക്സൽ കൊല്ലപ്പെട്ടെന്നുമായിരുന്നു കുറിപ്പിലെ ആരോപണം.

അതേസമയം ഇയാൾ ഇൻഫോർമറാണെന്ന നക്സൽ അവകാശവാദം പൊലീസ് തള്ളി. നക്സലുകൾ പറയുന്ന ഏറ്റുമുട്ടൽ നടന്നത് 14 മാസം മുമ്പാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. വ്യാഴാഴ്‌ച രാത്രിയിലും ജില്ലയിൽ നക്സലുകൾ ഒരാളെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. എടപ്പള്ളി തഹ്‌സിലിലെ ടിറ്റോല ഗ്രാമത്തിലെ ലാൽസു വെൽഡയാണ്(63) മരിച്ചത്. ഗ്രാമവാശികളെ ഇവർ മർദിക്കുകയും ചെയ്തു.