Tuesday, April 22, 2025
Latest:
Sports

ഹാർദ്ദിക് ഗുജറാത്തിൽ തന്നെ; ജോഫ്ര ആർച്ചർ അടക്കം 11 പേരെ റിലീസ് ചെയ്ത് മുംബൈ

Spread the love

ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിൽ തുടരും. ഹാർദ്ദിക്കിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിക്കുമെന്ന അഭ്യൂഹങ്ങളാണ് ഇതോടെ അവസാനിച്ചത്. അതേസമയം, 8 താരങ്ങളെ ഗുജറാത്ത് റിലീസ് ചെയ്തു. ശ്രീലങ്കൻ ഓൾറൗണ്ടർ ദാസുൻ ഷാനക, വെസ്റ്റ് ഇൻഡീസ് താരങ്ങളായ ഒഡീൻ സ്മിത്ത്, അൽസാരി ജോസഫ് എന്നിവർക്കൊപ്പം ഇന്ത്യൻ താരങ്ങളായ യാഷ് ദയാൽ, കെഎസ് ഭരത്, ശിവം മവി, ഉർവിൽ പട്ടേൽ, പ്രദീപ് സാങ്‌വാൻ എന്നിവരെയും ഗുജറാത്ത് ഒഴിവാക്കി.

അതേസമയം, മുംബൈ ഇന്ത്യൻസ് 11 താരങ്ങളെ റിലീസ് ചെയ്തു. പരുക്ക് വകവെക്കാതെ ടീമിലെത്തിച്ച് തിരിച്ചടിയേറ്റ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ, ദക്ഷിണാഫ്രിക്കൻ യുവതാരങ്ങളായ ട്രിസ്റ്റൻ സ്റ്റബ്സ്, ഡുവാൻ ജാൻസൻ, ഓസീസ് പേസർമാരായ ഝൈ റിച്ചാർഡ്സൺ, റൈലി മെരെഡിത്ത്, ഇംഗ്ലീഷ് പേസർ ക്രിസ് ജോർഡൻ എന്നിവരെയൊക്കെ മുംബൈ ഒഴിവാക്കി. ഇവർക്കൊപ്പം സന്ദീപ് വാര്യർ, അർഷദ് ഖാൻ, രമണ്ഡീപ് സിംഗ്, ഋതിക് ഷോകീൻ, രാഘവ് ഗോയൽ എന്നിവരെയും മുംബൈ ഒഴിവാക്കി.