Kerala

സൗമ്യ വിശ്വനാഥൻ വധക്കേസ്; നാലു പ്രതികൾക്ക് ജീവപര്യന്തം; നികത്തനാകാത്ത നഷ്ടമെന്ന് കോടതി

Spread the love

മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷ വിധിച്ച് കോടതി. 15 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. നാലു പ്രതികൾക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവും പിഴയും വിധിച്ചു. രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരാണ് പ്രതികൾ.

അഞ്ചാം പ്രതി അജയ് സേത്തിക്ക് അഞ്ചു ലക്ഷം രൂപ പിഴയും മൂന്ന് വർഷത്തെ തടവുമാണ് കോടതി വിധിച്ചത്. പിഴ തുകയുടെ ഒരു ഭാഗം സൌമ്യയുടെ മാതാപിതാപക്കൾക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. നഷ്ടമായത് മികച്ച മാധ്യമ പ്രപർത്തകയെ ആണെന്നും നഷ്ടം നികത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രികളുടെ സുരക്ഷയ്ക്ക് വെല്ലു വിളിയാണ് കേസെന്നും സ്ത്രികളുടെ സുരക്ഷിതത്വം സമൂഹത്തിന്റെ പരമപ്രധാന ബാധ്യതയാണെന്നും കോടതി പറഞ്ഞു.

2008 സെപ്റ്റംബർ 30 ന് പുലർച്ചെ കാറിൽ വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണു സൗമ്യ വിശ്വനാഥൻ വെടിയേറ്റു മരിച്ചത്. വീടിനു സമീപം നെൽസൺ മണ്ടേല റോഡിൽ വച്ചായിരുന്നു അക്രമി സംഘം കാർ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടർന്നു കൊല നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.