Wednesday, March 11, 2026
Latest:
Business

സ്വര്‍ണ വിലയില്‍ വര്‍ധന; ഇന്നത്തെ നിരക്കറിയാം

Spread the love

കേരളത്തില്‍ മൂന്ന് ദിവസത്തിനുശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 45,680 രൂപയും ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5,710 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4,735 രൂപയാണ് ഇന്നത്തെ വില. തിങ്കളാഴ്ച 45,240 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണ വിലയില്‍ 440 രൂപയാണ് ഒരാഴ്ച കൊണ്ട് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയില്‍ 2,002 ഡോളറിലാണ് നിലവില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഇന്നലെ 1,992 ഡോളറില്‍ വ്യാപാരമവസാനിപ്പിച്ച സ്വര്‍ണം പിന്നീട് 10 ഡോളറോളം കയറി.

അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വെള്ളി വിലയും വര്‍ധിച്ചു. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കൂടി 80 രൂപയായി. ആഭരണങ്ങള്‍ നിര്‍മിക്കുന്ന വെള്ളിക്ക് 103 രൂപയാണ് ഇന്നത്തെ വില.