Kerala

ശബരിമലയില്‍ കൗതുക കാഴ്ച; അയ്യന് കാണിക്കയായി ജമ്‌നാപ്യാരി

Spread the love

വത്യസ്തമായൊരു കാണിക്ക അയ്യപ്പന് സമർപ്പിച്ച് ഭക്തൻ. വൈവിധ്യമായ വഴിപാടുകളും മല ചവിട്ടലുമായാണ് രാജ്യത്തിന്‍റെ നാനാ പ്രദേശങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ ശബരിമലയിലേക്ക് വരുന്നത്. കാശ്മീരിൽനിന്ന് കാൽനടയായും സൈക്കിളിലും വന്നവരും കഴിഞ്ഞ വർഷം ദർശനം നടത്തി.

എന്നാൽ ഇക്കൊല്ലം വ്യത്യസ്‍തമായ ഒരു കാണിക്കയാണ് മണ്ഡലകാലാരംഭത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൊടുങ്ങലൂർ നിന്ന് വന്ന വേലായി സ്വാമിയാണ് അയ്യപ്പന് കാണിക്കയായി ‘ജമ്നാപ്യാരി ‘ വർഗ്ഗത്തിൽപ്പെട്ട ആടിനെ നൽകിയത്. കാനന പാത താണ്ടി ആടുമായി എത്തിയ വേലായി സ്വാമി എല്ലാവർക്കും കൗതുകം പകർന്നു.

പതിനെട്ടാം പടിക്ക് താഴെ ആടിനെ കെട്ടിയ ശേഷം അയ്യപ്പ ദർശനത്തിനു സ്വാമി പോയി വരുന്നത് വരെ സുരക്ഷയ്ക് നിന്ന പോലീസുകാരോട് പോലും ഇണങ്ങാതെ പിണങ്ങി നിന്ന ആട് വേറിട്ട കാഴ്ചയായി.

അയ്യപ്പന് കാണിക്കയായി സമർപ്പിച്ച ആടിനെ പിന്നീട് ഗോ ശാലയിൽ നിന്ന് ചുമതലക്കാർ എത്തി കൂട്ടികൊണ്ട് പോയി.സ്വർണവും വെള്ളിയും നാണയവുമടക്കം ദിവസേനെ സമർപ്പിക്കുന്ന കാണിക്കകളിൽനിന്ന് വത്യസ്തമായിരുന്നു ജമ്നാപ്യാരി.