Kerala

ഇത്തവണ പിഴയില്‍ ഒതുങ്ങിയില്ല, ‘റോബിനെതിരെ’ നിലപാട് കടുപ്പിച്ച് എംവിഡി, ബസ് പിടിച്ചെടുത്തു, കേസും

Spread the love

പത്തനംതിട്ട: റോബിൻ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹനവകുപ്പ് തടഞ്ഞു. പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി റോബിൻ ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി. വാഹനത്തിന് എതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി കർശന നടപടി എടുത്തത്. ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുകാർ പ്രതികരിച്ചു. കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും റോബിൻ ബസ് നടത്തിപ്പുകാര്‍ വാദിച്ചു. ഡ്രൈവർമാരുടെ ലൈസൻസ്, വാഹനത്തിന്റെ പെർമിറ്റ് എന്നിവ റദ്ദാക്കുന്നതിനും നടപടിയെടുക്കുമെന്ന് എംവിഡി അറിയിച്ചു. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ലോഗർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആലോചനയുണ്ട്.