Saturday, December 28, 2024
Latest:
Business

തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല

Spread the love

തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 5685 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് വില 45480 രൂപയുമാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4715 രൂപയാണ്.

ബുധനാഴ്ച മുതൽ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. തിങ്കളാഴ്ചയും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഒരു ഗ്രാം സ്വർണത്തിന് 30 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരുന്നത്.

ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില.