Tuesday, March 31, 2026
Latest:
Kerala

‘ജനം ഏറ്റെടുത്ത മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നു, അത്തരക്കാരുടെ കുത്സിത ശ്രമങ്ങൾ ചെലവാകില്ല’; മുഖ്യമന്ത്രി

Spread the love

നവകേരള സദസ്സ് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഏറ്റെടുത്ത ഈ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്‌. അത്തരക്കാർ എങ്ങനെയെല്ലാം ഇതിനെ സംഘർഷഭരിതമാക്കാം എന്ന ആലോചന നടക്കുന്നു. തെരുവില്‍ നേരിടും, തലസ്ഥാനം വരെ കരിങ്കൊടി കാണിക്കും എന്നെല്ലാമുള്ള പ്രഖ്യാപനങ്ങൾ ഉത്തരവാദപ്പെട്ട ചിലരിൽ നിന്ന് വന്നതായി കണ്ടു. എന്നാൽ അത്തരം കുത്സിത ശ്രമങ്ങൾക്കൊന്നും പൊതു ജനം ചെവികൊടുക്കില്ലെന്നും ഇത്തരം പ്രകടനകൾ ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി.