Saturday, January 4, 2025
Latest:
Kerala

യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചു; പത്തനംതിട്ടയിലെ പരിപാടിയിൽ നിന്ന് മാറിനിന്ന് രമേശ് ചെന്നിത്തല

Spread the love

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ പരിപാടിയിൽ നിന്ന് മാറിനിന്ന് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ ജില്ലയിലെ വിശ്വസ്തനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസിന്റെ വീട്ടിൽ നിന്നാണ് ഇന്നലെ കഞ്ചാവ് പിടിച്ചത്. ഇതോടെ നഹാസ് നേതൃത്വം നൽകുന്ന ശബരിമല ഹെൽപ് ഡസ്കിന്റെ ഉദ്ഘാടനം ചെന്നിത്തല ഒഴിവാക്കുകയായിരുന്നു.

ഹരിപ്പാട് ഒഴിവാക്കാനാകാത്ത പരിപാടികൾ ഉള്ളതിനാലാണ് പത്തനംതിട്ടയിലെ പരിപാടി മാറ്റിവെച്ചതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. എന്നാൽ തിരുവല്ലയിലെ പരിപാടി രമേശ് ചെന്നിത്തല തന്നെ ഉദ്ഘാടനം ചെയ്യും.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടിയത് ഗൗരവമുള്ള കാര്യമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ് പറഞ്ഞു. കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.