World

രാഷ്ട്രീയ കരിയറിനു തുടക്കമിട്ട് ഷാക്കിബ് അൽ ഹസൻ ; 2024 തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന

Spread the love

തൻ്റെ രാഷ്ട്രീയ കരിയറിനു തുടക്കം കുറിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. ഭരണകക്ഷിയായ അവാമി ലീഗിൽ ഷാക്കിബ് അംഗത്വമെടുത്തതായി അധികൃതർ അറിയിച്ചു. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ താരം മത്സരിച്ചേക്കുമെന്നാണ് വിവരം.

തെരഞ്ഞെടുപ്പിൽ മൂന്ന് നിയോജകമണ്ഡലങ്ങളിൽ നിന്ന് ഷാക്കിബ് മത്സരിക്കുമെന്നാണ് പാർട്ടി പ്രതിനിധികൾ അറിയിക്കുന്നത്. സെലബ്രിറ്റി ആയതുകൊണ്ട് രാജ്യത്തെ യുവാക്കൾക്കിടയിൽ ഷാക്കിബിന് സ്വാധീനമുണ്ടെന്ന് അവാമി ലീഗ് ജോയിൻ്റ് സെക്രട്ടറി ബഹാദുദ്ദീൻ നസീം എഎഫ്പിയോട് പറഞ്ഞു. എന്നാൽ, രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾ ഈ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.