National

ഉത്തരകാശി തുരങ്ക അപകടം: രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക്, കൂടുതൽ യന്ത്രസാമഗ്രികൾ എത്തിക്കാൻ ശ്രമം

Spread the love

ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ യന്ത്രസാമഗ്രികൾ എത്തിക്കാൻ ശ്രമം. ഓഗർ ഡ്രില്ലിംഗ് മെഷീനുകൾ എത്തിക്കാനാണ് നീക്കം. രക്ഷാപ്രവർത്തനത്തിനിടെ 2 തൊഴിലാളികൾക്ക് പരിക്കേറ്റു.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കം തുരക്കുന്നതിനുള്ള ഓഗർ ഡ്രില്ലിംഗ് മെഷീനുകൾ സ്ഥാപിക്കാൻ നിർമിച്ച പ്ലാറ്റ്‌ഫോം തകർന്നു. മണിക്കൂറുകൾ എടുത്താണ് രക്ഷാപ്രവർത്തകർ പ്ലാറ്റ്‌ഫോം തയ്യാറാക്കിയത്. നിലവിൽ തകർന്ന പ്ലാറ്റ്ഫോം പൊളിച്ചുമാറ്റി പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

അതിനിടെ രണ്ട് രക്ഷാപ്രവർത്തകർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4.45 ഓടെ ഓഗർ മെഷീൻ സ്ഥാപിക്കുന്ന നടപടികൾ അവസാന ഘട്ടത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. 10 തൊഴിലാളികളാണ് ഇൻസ്റ്റാളേഷൻ പ്രക്രിയയിൽ ഉണ്ടായിരുന്നത്. ഇവരുടെ പുറത്തേക്ക് അവശിഷ്ടങ്ങൾ വീണതായാണ് റിപ്പോർട്ട്. ഞായറാഴ്ച രാവിലെയാണ് ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നത്. 40 തൊഴിലാളികൾ കുടുങ്ങിയെന്നാണ് റിപ്പോർട്ട്.