Thursday, December 26, 2024
Latest:
Kerala

പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവ്

Spread the love

പോക്സോ കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി കോഴിക്കോട് കക്കോടി സ്വദേശി ഷാജി മുനീറിനാണ് 33 വർഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചത്. പതിനാലുകാരിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

കോഴിക്കോട് അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി കക്കോടി സ്വദേശി അൽ ഇർഷാദിന് 4 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. 2017 സെപ്റ്റംബർ 9നും ഒക്ടോബറിലുമാണ് സംഭവം. ഈ കേസിൽ 2018ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.