Monday, January 27, 2025
Kerala

നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടിവലിച്ചു, കാണാതെ പോയ നായയെ വീട്ടിൽ കൊണ്ടുപോകുകയാണെന്ന് യാത്രികൻ

Spread the love

തിരുവനന്തപുരം വിഴിഞ്ഞത്ത് നായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച് ക്രൂരത. വെങ്ങാനൂർ പനങ്ങോട് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നായ തളർന്ന് വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നായയുടെ കഴുത്തിൽ കെട്ടിയ കയറിന്റെ ഒരു വശം സ്‌കൂട്ടറിൽ കെട്ടിയാണ് ഓടിച്ചത്.

നായയോട് ക്രൂരത കാണിച്ചയാളെ തിരിച്ചറിഞ്ഞിട്ടും പേര് ചേർക്കാതെ എഫ്‌ഐആർ. അതുവഴി പോകുകയായിരുന്ന യുവാവ് ആണ് സ്കൂട്ടറിന് പിന്നിൽ നായയെ കെട്ടി വലിക്കുന്ന രംഗം കണ്ട് മൊബൈലിൽ ദൃശ്യം പകർത്തിയത്.

Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ്

പലപ്പോഴായി കെട്ട് വലിഞ്ഞ് വാഹനത്തിന് ഒപ്പം ഒടിപോകാൻ നായ ബുദ്ധിമുട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാവ് ഇതിൻ്റെ ദൃശ്യം മൊബൈലിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി കൂടിയായ സ്കൂട്ടർ യാത്രികൻ പനങ്ങോട് ശിവക്ഷേത്രത്തിലെ സമീപം സ്കൂട്ടർ നിർത്തുകയും തുടർന്ന് ആളുകളെ വിളിച്ചു കൂട്ടുകയും ചെയ്തു.

ഇതിനിടയിൽ യുവാവ് അറിയിച്ചതനുസരിച്ച് വിഴിഞ്ഞം പൊലീസും സ്ഥലത്തെത്തി.ഒരു വർഷം മുമ്പ് കാണാതെപോയ തന്റെ നായയാണ് ഇതൊന്നും അതിനെ കണ്ടെത്തി സ്കൂട്ടറിന് പുറകിൽ കെട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് ബൈക്ക് യാത്രികൻ പറഞ്ഞത് എന്ന് യുവാവ് പറഞ്ഞു.