Kerala

തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും

Spread the love

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. സികെ ജാനുവിനും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വയനാട് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിലാണ് കെ സുരേന്ദ്രന്‍ ഹാജരാകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആകാന്‍ സികെ ജാനുവിന് കോഴ നല്‍കിയെന്ന കേസിലാണ് നടപടി.

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ 40 ലക്ഷം നല്‍കിയെന്നാണ് ആരോപണം. സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്‍ ട്രഷറര്‍ പ്രസീത അഴീക്കോട് ഇക്കാര്യങ്ങള്‍ ആരോപിച്ച് ഫോണ്‍ സംഭാഷണം പുറത്തുവിട്ടിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

മുന്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യും നിലവില്‍ പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുമായ ആര്‍ മനോജ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. രാവിലെ 11 മണിയോടെ വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യലയത്തിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്.