Kerala

70 ലക്ഷം ആരുനേടും? ഇന്നറിയാം അക്ഷയ ഭാഗ്യക്കുറി വിജയികളെ

Spread the love

കേരള ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ വിജയികളെ ഇന്നറിയാം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുപ്പ് നടക്കുന്ന ലോട്ടറിയാണ് അക്ഷയ എകെ ലോട്ടറി. ഇന്ന് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക.

ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് 70 ലക്ഷം രൂപ ലഭിക്കുമ്പോള്‍ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ http://www.keralalotteries.com, https://www.keralalotteryresult.net എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും. അക്ഷയ ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ തിരിച്ചറിയല്‍ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം.